ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ഡി.എം.ആര്.സി അന്വേഷണം പ്രഖ്യാപിച്ചു. മെട്രോ സ്റ്റേഷനില്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള സ്ക്രീനിലാണ് പോണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഡല്‍ഹി മെട്രോ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജീവനക്കാരുടെ സഹായമില്ലാതെ ഇത് നടക്കില്ലെന്ന് ഡി.എം.ആര്.സി അധികൃതര്‍ കരുതുന്നു.
ഏപ്രില്‍ 9ന് രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിലെ സ്ക്രീനിലാണ് പോണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ കരാര്‍ ജീവനക്കാര്‍ അടക്കമുള്ളവരുടെ പങ്ക് ഡി.എം.ആര്.സി അന്വേഷിക്കുന്നുണ്ട്. ഡല്‍ഹി പോലീസും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. പത്ത് മിനിറ്റോളം പോണ് വീഡിയോ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.
മൂന്ന് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പുതിയതായി സ്ഥാപിച്ച എല്‍.ഇ.ഡി ടി.വിയുടെ വൈ ഫൈ പോര്‍ട്ട് സുരക്ഷിതമല്ലായിരുന്നു. ഈ വീഴ്ച മുതലെടുത്ത് മൂവര്‍ സംഘം അവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് പോണ് €ിപ്പ് ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.






