
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന് പ്രിയദര്‍ശന്റെ അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പമെന്ന് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ നായകനായി വന്‍ വിജയം വരിച്ച ഒപ്പത്തിന് പിന്നാലെ മമ്മൂട്ടിച്ചിത്രം ഒരുക്കാനുള്ള നീക്കത്തിലാണ് പ്രിയനെന്നാണ് വിവരം. ദീര്‍ഘകാലത്തിന് ശേഷമാണ് പ്രിയന് മമ്മൂട്ടിച്ചിത്രം ഒരുക്കുന്നത്.
അതേസമയം സിനിമ എന്ന് തുടങ്ങുമെന്ന് സംവിധായകന് വ്യക്തമാക്കിയിട്ടില്ല. മലയാളത്തിലും ഹിന്ദിയിലുമായി സിനിമയില്‍ സജീവമായിരിക്കുന്ന സൂപ്പര്‍ഹിറ്റ് സംവിധായകന് ഏതാനും പ്രൊജക്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുയാണ്. ഒപ്പത്തിന്റെ ഹിന്ദിയാണ് പ്രിയന് ഇപ്പോള്‍ നോക്കുന്ന പ്രധാന സിനിമയില്‍ ഒന്ന്.
മോഹന്‍ലാലിനൊപ്പം അനേകം ചിത്രങ്ങള്‍ ചെയ്തിട്ടുള്ള പ്രിയന് മമ്മൂട്ടിയെ വെച്ച് വളരെ കുറച്ച് സിനിമ മാത്രമാണ് ചെയ്തിട്ടുള്ളത്. മുമ്പ് രാക്കുയിലിന്‍ രാഗസദസ്സില്‍ ചെയ്ത പ്രിയന് അതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി മേഘം സംവിധാനം ചെയ്തിരുന്നു. രണ്ടു സിനിമകളും സാമ്പത്തികമായി വിജയിച്ചവയായിരുന്നു.






