
ഒരു പതിറ്റാണ്ടിലധികമായി മലയാള സിനിമയില് നിറഞ്ഞു നില്ക്കുന്ന താരമാണ് കൈലാഷ് മേനോന്. ലാൽ ജോസിന്റെ റീമേക്ക് ചിത്രമായ നീലത്താമരയിലെ നായകനായി എത്തിയ താരം മലയാളസിനിമയിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങള്ക്കൊപ്പവും സഹതാരമായി തിളങ്ങിയിട്ടുണ്ട്. വില്ലന് വേഷങ്ങളടക്കം ചെയ്തിട്ടുള്ള താരം അടുത്തിടെ തന്റെയൊരു സിനിമയുടെ പേരില് ട്രോളുകള്ക്കും പരിഹാസങ്ങള്ക്കും ഏറ്റുവാങ്ങിയിരുന്നു.
ഇപ്പോഴിതാ ഒരു കാലത്ത് താന് സിനിമയില് പോകണ്ട എന്നു പറഞ്ഞ നാടും നാട്ടുകാരും ഇന്നറിയപ്പെടുന്നത് തന്റെ പേരിലാണെന്ന് പറയുകയാണ് കൈലാഷ് മേനോന്. ഈ പരിപാടിക്ക് പോകരുതെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു.
‘‘ഇപ്പം എന്റെ നാട് ഉൾപ്പെടെ എന്റെ പേരിലാണ് അറിയപ്പെടുന്നത്. എന്തൊരു അവസ്ഥയാണെന്ന് ആലോചിച്ചു നോക്കിക്കേ? ഞാൻ പണ്ട് സിനിമയിൽ ചാൻസ് ചോദിക്കാൻ പോകുന്ന കാലത്ത് എന്നോട് എല്ലാവരും പറയും, ‘നീ പരിപാടിക്ക് പോകരുത്...’ എന്ന്. ഞങ്ങളുടെ നാട്ടിൽ എല്ലാവരും ഗൾഫിലാണ്, ഞങ്ങളുടെ നാട്ടിൽ എല്ലാവരും ആരെയെങ്കിലുമൊക്കെ ഒരു വിസ തന്നിട്ട് ഞങ്ങളുടെ നാട്ടിലും കുടുംബത്തിലും പെട്ട എല്ലാവരെയും എവിടെയെങ്കിലുമൊക്കെ ആക്കും. കുറച്ചുനാൾ കഴിഞ്ഞിട്ട് ഏതെങ്കിലും ഒരു നേഴ്സിനെ കൊണ്ട് കല്യാണം കഴിപ്പിക്കും, പിന്നെ അവിടെ ചെന്നിട്ട് ജീവിക്കുന്നു. ഇത് നമ്മുടെ അവിടുത്തെ സ്ഥിരം ഒരു ഏർപ്പാടാണ്. എടാ നീയും അങ്ങനെ പോയാൽ മതി എന്ന് പറഞ്ഞ് എന്നെ ഭയങ്കരമായിട്ടുള്ള പ്രഷർ അന്ന് എനിക്കുണ്ടായിരുന്നു. സിനിമയിൽ അഭിനയിക്കാൻ പോകണ്ടെന്ന് പറഞ്ഞ നാട്ടുകാരുടെ മുന്നില് ആ നാട് അറിയപ്പെടുന്നത് എന്റെ പേരിലാണെന്നുള്ളത് വലിയ സന്തോഷമാണ്...’’ എന്നാണ് കൈലാഷ് പറയുന്നത്.







Comments