
നടി ശ്വേത മേനോന് സമൂഹമാധ്യമങ്ങളില് പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള് ശ്രദ്ധനേടുന്നത്.സാധാരണ കണ്ടുവരുന്ന ലുക്കുകളില് നിന്നെല്ലാം വ്യത്യസ്തമായി, ഗൗരവവും പക്വതയും നിറഞ്ഞ ഒരു വേറിട്ട ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
ക്രോപ്പ് ചെയ്ത വെള്ള നിറത്തിലുള്ള മുടിയും ചുവന്ന ബോര്ഡോട് കൂടിയ ക്ലാസിക് ചെക്ക്ഡ് കാഞ്ചീപുരം സാരിയുമായിരുന്നു ഈ ലുക്കിന്റെ പ്രധാന ആകര്ഷണം.
ഏതെങ്കിലും പുതിയ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവറാണോ അതോ സ്പെഷ്യല് ഫോട്ടോഷൂട്ടാണോ ഇതെന്ന് വ്യക്തമല്ല. ഏതായാലും ശ്വേതയുടെ ഈ പുതിയ ലുക്ക് ആരാധകര് ഇതിനോടകം ഏറ്റെടുത്തിരിക്കുകയാണ്.







Comments