സുക്മ: ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണത്തില്‍ 24 സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് സംഭവം. സുക്മയിലെ ചിന്താഗുഫയിലെ കാലാപത്തറിന് സമീപത്ത് വച്ചാണ് സി.ആര്.പി.എഫിന്റെ ബറ്റാലിയന് 74നെതിരെ നക്സലൈറ്റുകള്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് ഡല്‍ഹി സന്ദര്‍ശനം വെട്ടിച്ചുരുക്കി റായ്പൂരിലേക്ക് മടങ്ങി.
ഇന്ന് ഉച്ചയ്ക്ക് 12.25നാണ് ഏറ്റുമുട്ടലുണ്ടായത്. ഏഴോളം സി.ആര്.പി.എഫ് ജവാന്മാര്ക്ക് ഗുരുതരമായി പരുക്കേറ്റു. മാവോയിസ്റ്റ് ബാധിത മേഖലയായ ദക്ഷിണ ബസ്തര്‍ ജില്ലയിലാണ് ആക്രമണമുണ്ടായത്. റോഡ് നിര്‍മ്മാണത്തിന് കാവല്‍ നിന്ന സൈനികരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം സുക്മയിലുണ്ടായ സമാനമായ മറ്റൊരു ആക്രമണത്തില്‍ 12 സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടിരുന്നു.






