
ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ രണ്ടാംഭാഗമായ 'ബാഹുബലി ദി കണ്ക്ളൂഷന്' തീയറ്ററില്‍ എത്തുന്നതിന് മുമ്പ് തന്നെ തരംഗം സൃഷ്ടിക്കുന്നു. സിനിമ റിലീസ് ചെയ്യാന്‍ 48 മണിക്കൂര്‍ ബാക്കി നില്‍ക്കേ ഹൈദരാബാദില്‍ ടിക്കറ്റിനുള്ള ക്യൂവിന് നീളം മൂന്ന് കിലോമീറ്റര്‍.
ഇക്കാര്യം വ്യക്തമാക്കുന്ന തെളിവായി ആള്‍ക്കാരുടെ നീണ്ട നിരയുടെ വീഡിയോ വൈറലായിരിക്കുകയാണ്. നെക്ലേസ് റോഡിലെ പ്രസാദ് ഐമാക്സ് തീയറ്ററിലാണ് ടിക്കറ്റിന്റെ പ്രീ ബുക്കിംഗിനായുള്ള ക്യൂ. രാവിലെ ഏഴുമണിക്ക് ചിത്രീകരിച്ച വീഡിയോയാണ് ഇത്.
ഇതിനകം സിനിമയ്ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടലിലും മറ്റും ആള്‍ക്കാരുടെ തിരക്കേറി. ടിക്കറ്റ് നിരക്ക് 250 ന് മുകളില്‍ ഇല്ലെന്നിരിക്കെ മെഗാ സിനിമയ്ക്ക് ടിക്കറ്റ് 600 രൂപ ആയേക്കുമെന്ന് ശ്രുതിയുണ്ട്. ബ്ളാക്കില്‍ 1000 മുതല്‍ 4000 വരെ ടിക്കറ്റിന് നിരക്ക് ഉയര്‍ന്നാലും വാങ്ങിക്കാന്‍ ആളുണ്ടാകുമെന്നാണ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
റാണി വേഷത്തിലുള്ള അനുഷ്ക്കാ ഷെട്ടിയുടേയും ചങ്ങല കയ്യില്‍ ചുറ്റി വരുന്ന പ്രഭാസിന്റെയും ചിത്രം പ്രദര്‍ശിപ്പിച്ചുള്ള ബാഹുബലിയുടെ കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്ററുകളും സിനിമാ ആരാധകര്‍ ഏറ്റെടുത്തിരുന്നു.






