
തിരുവനന്തപുരം : മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ ആഞ്ഞടിച്ച് ഭരണപരിഷ്കരണ കമ്മിഷണ്‍ ചെയര്മാന് വി.എസ് അച്യൂതാനന്ദന് രംഗത്ത്. ജാതിയുടെയും മതത്തിന്റെയും വിശ്വാസത്തിന്റെയും മറവില്‍ കയ്യേറ്റങ്ങള്‍ അനുവദിക്കരുത്. കൈയ്യേറ്റക്കാര്‍ താണ്ഡവമാടാത്ത പുതിയൊരു മൂന്നാറാണ് വേണ്ടത്. മൂന്നാറിലെ പരിസ്ഥിതി സംരക്ഷണത്തിനുള്ള നടപടികള്‍ വളരെ മുന്‍പേ സ്വീകരിച്ചതാണെന്നും അന്ന് അതിനെ വെട്ടിനിരത്തലുകള്‍ എന്ന് വിളിച്ച് ആക്ഷേപിച്ചു. അതിന്റെ പരിണിത ഫലമാണ് ഇന്ന് മൂന്നാറില്‍ കാണുന്നതെന്നും വി.എസ് പറഞ്ഞു.
കയ്യേറ്റക്കാര്‍ മൂന്നാറില്‍ തടിച്ചുകൊഴിക്കുകയാണ്.പാവപ്പെട്ട ദളിതരും ആദിവാസികളും ഉള്‍പ്പെടെയുള്ള ആയിരങ്ങള്‍ ഭൂമിക്കുവേണ്ടി സമരത്തിന് വരുന്ന സമയത്താണ് പണക്കൊഴുപ്പില്‍ കയ്യേറ്റം നടക്കുന്നതെന്നും ഇതിന് ഒത്താശ ചെയ്യുന്നത് രാഷ്ട്രീയക്കാരാണെന്നും വി.എസ് കുറ്റപ്പെടുത്തി.






