
സീരിയില്‍ പ്രേക്ഷകരുടെ ഇഷ്ട നടിയായ മേഘ്നയുടെ വിവാഹമാണ് ഈ മാസം 30ന്. കഴിഞ്ഞദിവസം സീരിയലില്‍ നിന്നും പിന്മാറുന്നുവെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ആരാധകരെ തന്നെ വന്‍ ദു:ഖത്തില്‍ എത്തിച്ചിരിക്കുകയാണ്. സീരിയല്‍ റേറ്റിങ്ങില്‍ താരത്തിന്റെ സാന്നിധ്യം വളരെ അനിവാര്യമായിരുന്നു.
വിവാഹത്തിരക്കുകള്‍ മുലമാണ് പിന്മാറുന്നതെന്നും മൂന്നു മാസത്തിനുള്ളില്‍ തന്നെ തിരിച്ചെത്തുമെന്നും താരം തന്നെ വ്യക്തമാക്കിയിരുന്നു. സീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരന് ഡോണ്‍ ടോണിയാണ് മേഘ്നയുടെ വരന്. ഡിംപിളിന്റെ വിവാഹം ഈ മാസം 26 ന് കഴിഞ്ഞിരുന്നു. എറണാകുളം സ്വദേശിയായ ആന്‍സണാണ് ഡിംപിളിന്റെ ഭര്‍ത്താവ്.






