
ശിവപുരി : മധ്യപദേശിലെ ശിവപുരിയില്‍ അമിത വേഗതയിലെത്തിയ കണ്ടെയ്നര്‍ കാറിലേയ്ക്ക് ഇടിച്ചു കയറി ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. വിവാഹാഘോഷത്തില്‍ പങ്കെടുത്ത ശേഷം ഗുജറാത്തില്‍ നിന്നും മധ്യപ്രദേശിലേയ്ക്ക് ബിന്ദിലേയ്ക്ക് മടങ്ങിയവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.
മരിച്ചവരില്‍ രണ്ടു കുട്ടികളെയും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ഒന്‍പതു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരെ ഗ്വാളിയറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






