
ബെംഗളുരു: എഐഎഡിഎംകെ നേതാവ് ശശികള നടരാജന് ഇപ്പോള്‍ പരപ്പന അഗ്രഹാര ജയിലിലെ സാധാരണ തടവുകാരി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കുറച്ച് സന്ദര്‍ശകര്‍ മാത്രമാണ് ശശികലയ്ക്കുണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.
ഏപ്രില്‍ 15ന് ശേഷം തമിഴ്നാട്ടില്‍ നിന്നും മൂന്ന് പേരാണ് ശശികലയെ സന്ദര്‍ശിക്കാന്‍ എത്തിയത്. ഇവരില്‍ ബന്ധു കൂടിയായ ഡോക്ടറും എത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആര് കെ നഗറില്‍ പാര്‍ട്ടി ഛിഹ്നം ലഭിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്കിയ കേസില്‍ മരുമകനും പാര്‍ട്ടിയുടെ പ്രധാന നേതാവുമായ ടിടിവി ദിനകരന് അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ഇവരെ കാണുന്നതിന് ആളുകളുടെ എണ്ണം വെട്ടിച്ചുരുക്കിയത്.
കഴിഞ്ഞ മാസങ്ങളില്‍ 19 ആളുകളാണ് വക്കീലിനെ കൂടാതെ ശശികലയെ കാണുന്നതിന് ജയിലില്‍ എത്തിയതെന്ന് വിവരാവകാശരേഖയനുസരിച്ച് പുറത്തുവന്നിരുന്നു. 15 ദിവസം കൂടുമ്പോള്‍ മാത്രമെ സാധാരണക്കാര്‍ക്ക് ബന്ധുക്കളെ കാണുവാന്‍ അനുവാദമുള്ളു. ഇതിന് പുറമെ ജയില്‍ സൂപ്രണ്ടിന് മാത്രമെ കൂടുതല്‍ ആളുകളെ അനുവദിക്കാന്‍ അധികാരമുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.
ഇതിന് പുറമെ, പാര്‍ട്ടി അധ്യക്ഷയ്ക്ക് ജയിലില്‍ വിഐപി നിലവാരത്തിലാണ് ജീവിക്കുന്നതെന്ന റിപ്പോര്‍ട്ടുകളേയും ജയില്‍ അധികൃതര്‍ തള്ളി. അനധീകൃത സ്വത്ത് സമ്പാദനക്കേസില്‍ ഭര്‍ത്തൃസഹോദരി ഇളവരസിയുടെ ഒപ്പമാണ് ശശികല ജയിലില്‍ എത്തിയത്. മുന്‍ മുഖ്യമന്ത്രി ജയലളിതയായിരുന്നു ഒന്നാം പ്രതി.
ശശികലെ ഏറെ നേരവും ടെലിവിഷന്റെ മുന്നിലാണ് സമയം കളയുന്നത്. ജയിലില്‍ വന്നതിനേക്കാലും അത്മവിശ്വാസത്തോടെയാണ് നില്‍ക്കുന്നതെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.






