ന്യൂഡല്‍ഹി: ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കിന്റെ ദക്ഷിണ കശ്മീരിലെ കുല്‍ഗാം ശാഖയിലേക്കു പണവുമായി പോവുകയായിരുന്ന വാനിനു നേരെ ആക്രമണം. ആക്രമണത്തില്‍ അഞ്ച് പോലീസുകാരും രണ്ട് ബാങ്ക് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഇന്നു രാവിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖക്ക് സമീപം റോക്കറ്റ് ആക്രമണത്തിലൂടെ രണ്ട് ഇന്ത്യന്‍ സൈനികരെ പാക്ക് സൈന്യം വധിച്ചതിന് തൊട്ടു പിന്നാലെയാണ് കുല്‍ഗാമിലെ ആക്രമണ
വാഹനം തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം. വാനിലുള്ളവരോട് പുറത്തിറങ്ങാന്‍ പറഞ്ഞ ശേഷം വെടിവെക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന പണം കൊള്ളയടിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് കരുതുന്നു. 50 ലക്ഷം രൂപയോളം സംഘം കവര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങളും കൈക്കലാക്കിയാണ് ഭീകരര്‍ സ്ഥലം വിട്ടത്. അതേസമയം വാഹനത്തിനകത്ത് പണമുണ്ടായിരുന്നോ എന്നത് വ്യക്തമല്ല. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Comments