
കോഴിക്കോട്: തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെയും സുഹൃത്ത് വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി. ഇരുവരെയും തൊട്ടിൽപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുശേരിയിലെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു ഇവർ. അബ്ദുൾ സമദിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.
അനുമോളുടെ കുടുംബം നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇരുവരെയും കണ്ടെത്തിയത്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.
മൊയിലോത്തറ സർക്കാർ എൽ.പി. സ്കൂളിലെ അധ്യാപികയായ അനുമോൾ തൊട്ടിൽപ്പാലം കൂടൽ സ്വദേശിനിയാണ്. ഈ മാസം അഞ്ചിനാണ് ഇവരെ കാണാതായത്. പതിവുപോലെ സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ അനുമോളെ പിന്നീട് കണ്ടെത്താനായില്ല. ബന്ധുവീടുകളിലും സുഹൃത്തുക്കളോടും അന്വേഷിച്ചിട്ടും വിവരമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഗുരുതരമായ കരൾരോഗത്തെത്തുടർന്ന് ബുദ്ധിമുട്ടിലായിരുന്ന അനുമോൾ, ഭർത്താവ് സുഭാഷ് കരൾ പകുത്തുനൽകിയതിനെത്തുടർന്നാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഗർഭിണിയായിരിക്കെ പത്തുവർഷം മുമ്പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു കരൾമാറ്റ ശസ്ത്രക്രിയ. അനുമോളുടെ ജീവിതകഥ അറിഞ്ഞ് വിദേശത്തുനിന്നുൾപ്പെടെ നിരവധി പേർ സാമ്പത്തിക സഹായം നൽകിയിരുന്നു. തൊട്ടിൽപ്പാലം കൂടൽ സ്വദേശികളായ കണ്ണന്റെയും ഏലമ്മയുടെയും ഏക മകളാണ് അനുമോൾ. ഭർത്താവും രണ്ട് മക്കളുമു







Comments