
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയിലും (ഡി.എ), ക്ഷാമാശ്വാസത്തിലും (ഡി.ആർ) രണ്ട് ശതമാനം വർധന അനുവദിച്ചു. ഇതോടെ ക്ഷാമബത്ത നിരക്ക് 35 ശതമാനത്തിൽ നിന്ന് 37 ശതമാനമായി ഉയരും.
നവംബർ ഒന്നിന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടും ഒപ്പം വർധിപ്പിച്ച തുകയും ലഭിക്കും. രണ്ട് ശതമാനം വർധന നടപ്പാക്കുന്നതിലൂടെ സർക്കാരിന് പ്രതിമാസം 96 കോടി രൂപയുടെ അധിക ചെലവുണ്ടാകും.
വർധന സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.







Comments