
കണ്ണൂർ: കൂത്തുപറമ്പിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായി. കിണവക്കൽ കപ്പാറക്കുളം സ്വദേശിനി റിംസ മെഹറിനെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് യൂണിഫോമിൽ വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടി തിരിച്ചെത്തിയില്ല.
വിദ്യാർഥിനി സ്കൂളിൽ എത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി. തുടർന്ന് കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാത്രി ചില കാര്യങ്ങളെച്ചൊല്ലി കുട്ടിയും വീട്ടുകാരും തമ്മിൽ തർക്കമുണ്ടായിരുന്നതായി വിവരമുണ്ട്. ഇതേത്തുടർന്നുള്ള മാനസിക വിഷമത്തിലാണോ കുട്ടി വീടുവിട്ടതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.







Comments