പാരീസ്: മറവികള്‍ പലവിധത്തില്‍ കേട്ടിട്ടുണ്ടാകും എന്നാല്‍ ഇത്തരത്തില്‍ ഒന്ന് വിലയേറിയ മറവി ഇതാദ്യമായിരിക്കും. 1.5 മില്യണ്‍ യൂറോ അതായത് പത്തരക്കോടി വിലവരുന്ന ചിത്രം യാത്രക്കിടെ നഷ്ടപെട്ടതായി ചിത്ര വ്യാപാരിയുടെ പരാതി. പാരീസിലാണ് സംഭവം. ടാക്സിയിലാണ് ഇദ്ദേഹം നഗരത്തിലേക്ക് എത്തിയത്.
ചിത്രങ്ങള്‍ വാങ്ങുന്നയാളെ കാണുന്നതിനായി ടാക്സിയിലാണ് പാരീസിലെത്തിയത്. ടാക്സിയില്‍ നിന്നും ഇറങ്ങാന്‍ നേരം ചിത്രം എടുക്കാന്‍ മറക്കുകയായിരുന്നു. പിന്നീട് ടാക്സി കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
19ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇറ്റാലിയന്‍ ശില്പിയും ചിത്രകാരനുമായ ലൂസിയോ ഫോണ്ടാനയുടേതാണ് കാണാതായ ചിത്രം. കോണ്സെറ്റോ സ്പെഷ്യേല്‍ എന്ന ഈ ചിത്രത്തിന് 1.5 ദശലക്ഷം യൂറോ മൂല്യം വരുമെന്ന് കണക്കാക്കുന്നത്.
ഈ ചിത്രം ക്യാന്‍വാസില്‍ തുളകളും കീറലും ഇട്ട്. കൃത്യമായ ഇടവേളയില്‍ പ്രകാശം ഉപയോഗിച്ചുള്ള രൂപങ്ങളുടെ പരമ്പരയാണ് കോണ്സെറ്റോ സ്പെഷ്യേല്‍ പരമ്പരയിലൂടെ ഉദ്ദേശിക്കുന്നത്. ലൂസിയോ ഫോണ്ടാനയാണ് ഇത്തരത്തിലുള്ള സൃഷ്ടിയുടെ ഉപജ്ഞാതാവ് എന്നാണ് കരുതുന്നത്.

Comments