
മുംബൈ: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളെ വസ്ത്രമഴിച്ച് പരിശോധിച്ചുവെന്ന റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ബോളിവുഡ് നടന് കമാല്‍ റഷീദ് ഖാന് (കെആര്‍കെ). ഇത്തരത്തില്‍ പെണ്‍കുട്ടികളെ ദ്രോഹിക്കുന്നുവെങ്കില്‍ കേരള സര്‍ക്കാരിന്റെ നടത്തിപ്പ് ചില വിഡ്ഢികളുടെ കൈകളിലാണെന്ന് തനിക്ക് ഉറപ്പുണ്ട്. അവിശ്വാസനീയമായ കാര്യങ്ങളാണ് നടത്തിരിക്കുന്നതെന്നും കെആര്‍കെ ട്വീറ്റ് ചെയ്തു.
കണ്ണൂരില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ പെണ്‍കുട്ടികളെ അടിവസ്ത്രമഴിച്ച് പരിശോധിച്ചുവെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയും കെആര്‍കെ ട്വീറ്റ് ചെയ്തിട്ടുണ്ട്.






