
ന്യുഡല്‍ഹി: ബാങ്കുകള്‍ സമര്‍പ്പിച്ച കേസില്‍ മദ്യരാജാവ് വിജയ് മല്യയ്ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. മല്യ കോടതിയലക്ഷ്യ കേസില്‍ മല്യ കുറ്റക്കാരാനാണെന്ന് കോടതി വിധിച്ചു. മല്യ ജൂലായ് 10ന് നേരിട്ട് കോടതിയില്‍ ഹാജരാകണം. അന്ന് മല്യയ്ക്കുള്ള ശിക്ഷ വിധിക്കും.
എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മല്യ മനഃപൂര്‍വ്വം കോടതി ഉത്തരവ് ലംഘിക്കുകയാണെന്നും പരമോന്നത കോടതിയെ വഞ്ചിക്കുകയാണെന്നും ബാങ്കുകള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ ലണ്ടനില്‍ ആയിരിക്കുന്ന മല്യ നേരത്തെ അവിടെ അറസ്റ്റിലായെങ്കിലും വൈകാതെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഈ കേസില്‍ മല്യ 17ന് ലണ്ടനിലെ കോടതിയില്‍ ഹാജരാകണം. മല്യ തിരിച്ചുവരികയോ ബ്രിട്ടണ് മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തുകയോ ചെയ്താല്‍ ഇവിടെ കാത്തിരിക്കുന്നത് ആറു മാസത്തെ തടവുശിക്ഷയായിരിക്കും.
മല്യ മകന്റെ പേരിലേക്ക് മാറ്റിയ 40 മില്യണ്‍ ഡോളറിന്റെ ആസ്തി തിരിച്ചുകൊണ്ടുവരണമെന്നും ബാങ്കുകള്‍ കോടതിയില്‍ ആവശ്യപെപട്ടു. മല്യ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തെ പരിഹസിക്കുകയാണെന്ന് ബാങ്കുകള്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി പറഞ്ഞു.
രാജ്യത്തെ ബാങ്കുകളില്‍ നിന്ന് 9,500 കോടി രൂപയാണ് മല്യ വായ്പയെടുക്കുകയും കുടിശിക വരുത്തിയ ശേഷം 2016 മാര്‍ച്ച് രണ്ടിന് രാജ്യം വിട്ടതും. ഈ തുക മല്യയുടെ സ്വത്തുക്കളില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ കോടതി തീരുമാനിച്ചിരുന്നു. എന്നാല്‍ സ്വത്ത് സംബന്ധിച്ച് മല്യ തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണ് മല്യ നല്‍കിയിരുന്നത്.






