
മൂന്നാര്‍: സിപിഎമ്മിലെ ഒരു വിഭാഗം തന്നെ ഭൂമി കയ്യേറ്റക്കാരനായി ചിത്രീകരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി എം.എം മണിയുടെ സഹോദരന് എം.എം ലംബോദരന്. വി.എസ് അച്യൂതാന്ദന് തുടങ്ങിവെച്ച വേട്ടയാണ് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ തന്നെ ലംബോദരന് വിരുദ്ധ വിഭാഗമാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും എം.എം മണിയുടെ ജനസ്വാധീനത്തെ തകര്‍ക്കാനാണ് ഇതിലൂടെ ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മകനെ കയ്യേറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നില്‍പ്പോലും ഗൂഡാലോചനയുണ്ടെന്നും തന്നെ കുടുംബത്തെയും ദ്രോഹിക്കുന്നവര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഭൂമി കയ്യേറി എന്നു തെളിഞ്ഞാല്‍ തന്നെയും കുടുംബത്തെയും തൂക്കിക്കൊല്ലാമെന്നും അദ്ദേഹം പറഞ്ഞു.
അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ചാനല്‍, പത്രം എന്നിവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും അതിനോട് പ്രതികരിക്കാന്‍ താനില്ലെന്നും ലംബോദരന് പറഞ്ഞു. രാജാക്കാട് മുന്‍ ഏരിയാ സെക്രട്ടറി കൂടിയാണ് ലംബോദന്.





