
ബംഗളൂരു: കളിച്ച കളികളെല്ലാം തോറ്റു. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനം. ഇതൊക്കെയാണ് ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ബംഗ്ലൂര് ടീമിനെക്കുറിച്ച് ചോദിച്ചാല്‍ പറയാന്‍ സാധിക്കുന്നത്. ആരാധകരെപ്പോലും വെറുപ്പിക്കുന്ന രീതിയിലായിരുന്നു ഇത്തവണത്തെ ബംഗ്ലൂരിന്റെ പ്രകടനവും.
എന്നാല്‍ ഇപ്പോള്‍ കോഹ്ലിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതൊന്നുമല്ല. ഐപിഎല്ലിന്റെ പരാജയത്തിലും വിരാട് കോഹ്ലി കാമുകിയും ബോളിവുഡ് താരവുമായ അനുഷ്കയുമായി ചുറ്റിക്കറങ്ങുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുന്നത്. പരാജത്തിന്റേതായ നിരാശകളൊന്നും ഇല്ലാതെ കാമുകിയുമായി ചുറ്റിക്കറങ്ങുന്ന കോഹ്ലിയെയാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ബംഗ്ലുരുവിലെ ഒരു റസ്റ്റോറന്റിലൂടെ നടന്നു പോകുമ്പോഴാണ് അപ്രതീക്ഷിതമായി കോഹ്ലിയും അനുഷ്കയും ക്യാമറക്കണ്ണുകളില്‍ കുടുങ്ങിയത്.






