
ഗംഗ്നം സൈറ്റലിലൂടെ സംഗീത ലോകത്തെ പിടിച്ചു കുലുക്കിയ ദക്ഷിണ കൊറിയന്‍ പോപ് താരം സൈയുടെ പുതിയ ആല്‍ബം എത്തുന്നു. ആല്‍ബം നാളെ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. വൈ.ജി എന്റന്ടെയ്ന്റ്മെന്റിന്റെ ബാനറില്‍ എത്തുന്ന സൈയുടെ എട്ടാമത്തെ ആല്‍ബമാണിത്. '4X2=8’ എന്നാണ് ആല്‍ബത്തിന് നല്‍കിയിരിക്കുന്ന പേര്.
നാളെ പുറത്തിറങ്ങുന്ന ആല്‍ബത്തില്‍ 'ഐ ലൗവ് ഇറ്റ്', 'ന്യൂ ഫെയ്സ്' എന്നിവയാണ് പ്രധാനപ്പെട്ട രണ്ടു ട്രാക്കുകള്‍. ദക്ഷിണ കൊറിയിലെ തലസ്ഥാനത്തെ ഉപഭോഗസംസ്കാരത്തെ പരിഹരിച്ചുകൊണ്ട് 2012 ന് പുറത്തിറങ്ങിയ ഗംഗ്നം സൈറ്റല്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. യൂടൃൂബില് 300 കോടി ആളുകളാണ് ഈ വീഡിയോ കണ്ടത്. കനേഡിയന്‍ ഗായകന് ജസ്റ്റിന് ബീബറിന്റെ ബേബി എന്ന വീഡിയോയുടെ റെക്കൊര്‍ഡാണ് ഗംഗ്നം സൈറ്റല്‍ മറികടന്നത്.






