
കഴിഞ്ഞ ദിവസം കല്യാണ് ജ്വല്ലറി ഗ്രൂപ്പ് സംഘടിപ്പിച്ച നവരാത്രി ആഘോഷത്തില് സിനിമാരംഗത്തുനിന്നുളള നിരവധി താരങ്ങളാണ് പങ്കെടുത്തത്. തൃശൂര് പുഴയ്ക്കല് ശോഭാ സിറ്റിയിലെ കല്യാണ് വസതിയിലായിരുന്നു ആഘോഷപരിപാടികള് സംഘടിപ്പിച്ചത്. ആഘോഷത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമാണിപ്പോള് സോഷ്യല് മീഡിയയില് നിറയുന്നത്.
നടന് ദിലീപും ഭാര്യ കാവ്യയും മകള് മഹാലക്ഷ്മിയും ആഘോഷത്തില് പങ്കെടുക്കാനെത്തിയിരുന്നു. ആരാധകര്ക്കൊപ്പം മൂവരും സെല്ഫി എടുക്കുന്ന വീഡിയോയെല്ലാം സോഷ്യല് മീഡിയയില് വൈറലായിരുന്നു.
ഇപ്പോഴിതാ 'കല്യാണ് നവരാത്രി' എന്ന അടിക്കുറിപ്പോടെ മനോഹരമായ ചിത്രങ്ങള് പങ്കിട്ടെത്തിയിരിക്കുകയാണ് കാവ്യ മാധവന്. ദിലീപിനും മകള് മഹാലക്ഷ്മിക്കൊപ്പമുളള ചിത്രവും, തനിച്ചുളള ചിത്രങ്ങളുമാണ് താരം പങ്കിട്ടിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സ്നേഹം അറിയിച്ചെത്തുന്നത്.
2016 നവംബര് 25-നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. 2019 ഒക്ടോബറിലെ വിജയദശമി ദിനത്തിലാണ് മഹാലക്ഷ്മി ജനിക്കുന്നത്. വിവാഹശേഷം സിനിമയില് നിന്ന് വിട്ടുനില്ക്കുകയാണെങ്കിലും 'ലക്ഷ്യ' എന്ന സ്വന്തം വസ്ത്രവ്യാപാര സംരംഭവുമായി കാവ്യ സജീവമാണ്. നിലവില് ദിലീപും കുടുംബവും ചെന്നൈയിലാണ് താമസം.







Comments