
കഴിഞ്ഞ ദിവസം കല്യാണ് ജ്വല്ലറി ഗ്രൂപ്പ് സംഘടിപ്പിച്ച നവരാത്രി ആഘോഷത്തില് സിനിമാരംഗത്തുനിന്നുളള നിരവധി താരങ്ങളാണ് പങ്കെടുത്തത്. തൃശൂര് പുഴയ്ക്കല് ശോഭാ സിറ്റിയിലെ കല്യാണ് വസതിയിലായിരുന്നു ആഘോഷപരിപാടികള് സംഘടിപ്പിച്ചത്.
നടന് ദിലീപ് ഭാര്യ കാവ്യ മാധവന് മകള് മഹാലക്ഷ്മി എന്നിവരും നവരാത്രി ആഘോഷത്തില് പങ്കെടുക്കാനെത്തിയിരുന്നു. ചടങ്ങില് എല്ലാവരുടെയും മനം കവര്ന്നതും കുഞ്ഞു മഹാലക്ഷ്മി ആയിരുന്നു. ഇപ്പോഴിതാ മഹാലക്ഷ്മിയുടെ മനോഹരമായ ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്.
തങ്ങളുടെ പ്രിയതാരങ്ങളെ കാണാന് ആഘോഷങ്ങള് നടക്കുന്ന വസതിക്ക് പുറത്തായി നിരവധിപ്പേരാണ് കാത്തുനിന്നത്. ദിലീപിനും കാവ്യയ്ക്കുമൊപ്പം ഒരു സെല്ഫി എടുക്കാന് ആഗ്രഹിച്ചവര് മഹാലക്ഷ്മിയെ വിവരം അറിയിച്ചു. മഹാലക്ഷ്മി ഉടന് തന്നെ അച്ഛനെയും അമ്മയെയും സെല്ഫി ചോദിച്ചവരുടെ അരികിലേക്ക് എത്തിക്കുന്ന വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.
മറ്റുള്ളവരെ സഹായിക്കാനുള്ള മഹാലക്ഷ്മിയുടെ മനസ്സിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തുന്നത്. "കുട്ടി കൊളളാം മനസ്സാക്ഷി ഒക്കെ ഉണ്ട്, അതാണ് ഒരു മനുഷ്യന് വേണ്ടത്, ഇത്ര ചെറുപ്പത്തില് മറ്റുളളവരെ മനസ്സിലാക്കാന് കഴിയുന്നുണ്ടല്ലോ" എന്നിങ്ങനെ പോകുന്നു കമന്റുകള്.







Comments