തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണ സംഘത്തിന് തിരിച്ചടി. കേസില്‍ നിര്‍ണായക തെളിവായി കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് ഡി.എന്‍.എ സാംപിള്‍ വേര്‍തിരിച്ചെടുക്കാനാവില്ലെന്ന് തിരുവനന്തപുരത്തെ ഫോറന്‍സിക് വിഭാഗം പറയുന്നു. ജിഷ്ണുവിന് മര്‍ദ്ദമേറ്റുവെന്ന് പറയുന്ന പാമ്പടി നെഹ്റു എന്‍ജിനീയറിംഗ് കോളജിലെ പി.ആര്.ഒയുടെ മുറിയില്‍ നിന്നും ഹോസ്റ്റല്‍ മുറിയില്‍ നിന്നും കണ്ടെടുത്ത രക്തക്കറയാണ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നത്.
നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെ രക്ത ഗ്രൂപ്പായ ഒ-പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം നാദാപുരത്തെത്തി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ ഡി.എന്‍.എ സാംപിള്‍ ശേഖരിച്ചിരുന്നു.
എന്നാല്‍ സാംപിള്‍ വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ രക്തക്കറ ജിഷ്ണുവിന്റേത് തന്നെയാണോ എന്ന് പറയാന്‍ കഴിയില്ലെന്നുമാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്. മതിയായ അളവില്‍ രക്തമില്ലാത്തതിനാല്‍ ഡി.എന്‍.എ സാംപിള്‍ എടുക്കാന്‍ കഴിയില്ലെന്നാണ് ലാബ് അധികൃതര്‍ നല്കുന്ന വിശദീകരണം.
ഹോസ്റ്റലിലെ കുളിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയില്‍ നിന്ന് ഡി.എന്‍.എ സാംപിള്‍ വേര്‍തിരിക്കാന്‍ കഴിയുമോ എന്ന പരിശ്രമത്തിലാണ് ലാബ് അധികൃതര്‍.
അതേസമയം, ഫോറന്‍സിക് വിഭാഗം നെഹ്റു കോളജ് ചെയര്മാന് പി.കൃഷ്ണദാസിന്റെ സ്വാധീനത്തിന് വഴിപ്പെട്ടുവെന്ന് വിശ്വസിക്കുന്നില്ലെന്ന് ജിഷ്ണുവിന്റെ ബന്ധു ശ്രീജിത്ത് പറഞ്ഞു. രക്തഗ്രൂപ്പ് തെളിയിക്കാന്‍ ആവശ്യമായ രക്തക്കറ കണ്ടെത്തിയാല്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ അത് മതിയാകുമെന്ന് ഒരു വിദഗ്ധനായ ഡോക്ടര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ജിഷ്ണുവിന് മര്ദ്ദനമേറ്റുവെന്നതിന് വ്യക്തമായ തെളിവുകളുണ്ടായിരുന്നു. അതൊക്കെ അട്ടിമറിക്കപ്പെട്ടുവെന്നാണ് കരുതുന്നതെന്നും ശ്രീജിത്ത് പറഞ്ഞു. ജിഷ്ണുകേസില്‍ അന്വേഷണം സംബന്ധിച്ച് മാതാപിതാക്കളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ എല്ലാ കരാറും അട്ടിമറിക്കപ്പെട്ടുവെന്ന് വിദ്യാഭ്യാസ വിദഗ്ധന്‍ എം.ഷാജീര്‍ഖാന്‍ ആരോപിച്ചു.

Comments