പത്തനംതിട്ട: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം നടത്താൻ ദേവസ്വം മന്ത്രി കെ. മുരളീധരൻ ഉത്തരവിട്ടു. ദേവസ്വം സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകൾ ഉണ്ടായതിനെ തുടർന്ന് സമഗ്ര അന്വേഷണം വേണമെന്ന ശുപാർശ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്ക് അന്വേഷണ ചുമതല നൽകി. ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
അതേസമയം, ശബരിമലയിലെ നെയ്യ് വിതരണത്തിൽ മിൽമയ്ക്ക് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിച്ച് മിൽമ ചെയർമാൻ കെ.എസ്. മണിയും രംഗത്തെത്തി. മിൽമയ്‌ക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഉൽപ്പന്നങ്ങളിൽ കൃത്രിമം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മിൽമയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോർഡ് ഒരിക്കലും അറിയിച്ചിട്ടില്ലെന്നും, പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്ന നിലപാടാണ് ബോർഡ് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റേറ്റ് ലാബിൽ ഗുണനിലവാര പരിശോധന പൂർത്തിയാക്കിയ ശേഷമാണ് നെയ്യ് ശബരിമലയിലേക്ക് വിതരണം ചെയ്തതെന്നും, ഗുണനിലവാരത്തിൽ വീഴ്ചയുണ്ടായതായി ദേവസ്വം ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും കെ.എസ്. മണി കൂട്ടിച്ചേർത്തു.

Comments