ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ താൽക്കാലികമായി നീക്കം ചെയ്തതിൽ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല. വീഴ്ചയ്ക്ക് ഉത്തരവാദികളായവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് പാർലമെന്ററി ഐടി പാനൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ തടഞ്ഞതിന് മെറ്റാ മേധാവി മാർക്ക് സുക്കർബർഗ് മാപ്പ് പറയണമെന്ന് നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള ഐടി പാർലമെന്ററി സമിതി ആവശ്യപ്പെട്ടു.
പ്ലാറ്റ്‌ഫോമുകളിലെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കണ്ടന്റുമായി ബന്ധപ്പെട്ടും മെറ്റ ഉദ്യോഗസ്ഥർ ചോദ്യങ്ങൾ നേരിടേണ്ടി വന്നു. സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ ചർച്ച ചെയ്യുന്നതിനായി ഗൂഗിൾ, മെറ്റ, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ ഭീമന്മാരുടെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം, മീറ്റി എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി വിളിച്ചുചേർത്തിരുന്നു. യോഗത്തിനിടയിൽ, പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന്റെ ഉത്തരവാദിത്തം ആരെടുക്കുമെന്ന് ഒരു മുതിർന്ന ബിജെപി എംപി മെറ്റയോട് ചോദിച്ചതായി യോഗവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടിയുണ്ടാകുമെന്ന് യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി സംസാരിച്ച സെൽഫി വീഡിയോയാണ് നേരത്തെ കുറച്ചു സമയത്തേക്ക് തടഞ്ഞത്. തുടർന്ന് മെറ്റ മാപ്പ് പറയുകയും " ഖേദം പ്രകടിപ്പിക്കുകയും" ചെയ്തതായി വൃത്തങ്ങൾ വ്യക്തമാക്കി.

Comments