
കണ്ണൂര്‍: കണ്ണൂരില്‍ ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ച സംഭവത്തില്‍ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവം അത്യാന്തം ദൗര്‍ഭാഗ്യകരമാണ്. ഒറ്റപ്പെട്ട സംഭവമാണ്. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. കൊലപാതകം സമാധാന ശ്രമങ്ങള്‍ക്ക് വിഘാതമാകരുത്. സമാധാനം നിലനിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നും പിണറായി കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കണ്ണൂരില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമാണോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘമുണ്ടാകുമോ എന്ന ചോദ്യത്തിന് നിലവിലെ അന്വേഷണം നടക്കട്ടെ. ബാക്കി പിന്നീട് തീരുമാനിക്കാമെന്നായിരുന്നു മറുപടി.






