
പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തിലെ ഏഴംഗ സംഘത്തെ തിരിച്ചറിഞ്ഞു. ആക്രമി സംഘത്തിലെ ഒരാള്‍ പിടിയിലായതായും പോലീസ് അറിയിച്ചു.
കൊല നടത്തിയത് രാമന്തളി സ്വദേശിയായ റിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് സൂചന. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറിന്റെ ഉടമയും കാര്‍ വാടകയ്ക്കെടുക്കാന്‍ സഹായിച്ചയാളും പോലീസ് പിടിയിലായി. എന്നാല്‍ ഏഴംഗ സംഘത്തില്‍പ്പെട്ടവരല്ല പിടിയിലായത്. നേരത്തെ പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പോലീസ് തിരിച്ചറിഞ്ഞിരുന്നു.
ബൈക്കില്‍ കയറിപ്പിടിച്ചശേഷം റോഡരികില്‍ വീണ ബിജുവിനെ രണ്ടു പേര് ചേര്‍ന്ന് പിടിച്ച് കഴുത്തറത്ത് കൊന്നെന്നാണ് വിവരം. ആക്രമികള്‍ സഞ്ചരിച്ച പ്രദേശങ്ങളിലെ ചില സ്ഥാപനങ്ങളില്‍ സ്ഥാപിച്ച സിസിടിവി കാമറകളില്‍ കാറിന്റെ ദൃശ്യം പതിഞ്ഞിരുന്നു.
സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതിയാണ് ബിജു. ആക്രമികള്‍ ബിജുവിനെ മാത്രം ലക്ഷ്യമിട്ടത് ോലീസ് ഗൗരവമായാണ് കാണുന്നത്. ഏതാനും ദിവസങ്ങളായി ബിജുവിനെ ചിലര്‍ നിരീക്ഷിക്കുന്നതായി വിവരം ലഭിച്ചിരുന്ന സൂചനയെ തുടര്‍ന്ന് മാറി താമസിക്കാന്‍ ബിജു പദ്ധതി ഇട്ടതിനു പിന്നാലെയാണ് കൊല നടന്നത്. തളിപ്പറമ്പ് സിഐ പികെ സുധാകരനാണ് അന്വേഷണ ചുമതല.






