
കൊച്ചി: പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച, കുടുംബത്തിന്റെ അത്താണിയായ 45 വയസുകാരന് അമൃത ആശുപത്രിയില്‍ നടത്തിയ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി.ബി.എസ്) ഇംപ്ലാന്റിലൂടെ പുതുജീവിതത്തിലേക്ക്.
കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സാണ് (എയിംസ്) ഏഷ്യയില്‍ ആദ്യമായി റോബോട്ടിന്റെ സഹായത്തോടെ ഡി.ബി.എസ്. ഇംപ്ലാന്റേഷന് നടത്തിയത്. റോസ എന്ന് വിളിക്കുന്ന റോബോട്ടാണു കേന്ദ്ര നാഡിവ്യൂഹത്തില്‍ കടന്നുള്ള, മനുഷ്യ കരങ്ങളാല്‍ അസാധ്യമായ ഈ ശസ്ത്രക്രിയ നടത്തിയത്.
ഗുരുവായൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന സുെബെറിന് അസുഖത്തെത്തുടര്‍ന്നു ജോലി ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഭാര്യയെയും രണ്ട് കുട്ടികളെയും പോറ്റാന്‍ സുെബെറിന് മറ്റു മാര്‍ഗമൊന്നുമില്ലായിരുന്നു. '''
അമൃത ആശുപത്രിയിലെ ന്യൂറോസര്‍ജറി വിഭാഗത്തില്‍ ക്ളിനിക്കല്‍ പ്രഫസറായ അശോക് പിള്ളയുടെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയക്കുശേഷം സുെബെറില് രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാകുകയും സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാനും സാധിച്ചിട്ടുണ്ട്.
രോഗിയുടെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് സൗജന്യമായിട്ടാണ് അമൃത ആശുപത്രി ശസ്ത്രക്രിയ നടത്തിയത്. ന്യൂറോ സര്‍ജറിയായ ഡി.ബി.എസ് ആദ്യമായി നടത്തിയത് 1987ല്‍ യു.എസിലാണ്.
തലച്ചോറിലെ പേസ്മേക്കര്‍ എന്ന് പറയുന്ന ന്യൂറോ സ്റ്റിമുലേറ്റര്‍ രോഗിയുടെ ശരീരത്തില്‍ സ്ഥാപിക്കുന്നതാണു ശസ്ത്രക്രിയ. സ്റ്റിമുലേറ്റര്‍ വയറുകള്‍ വഴി തലയുമായി ബന്ധപ്പെടുത്തി തലച്ചോറില്‍ ആവശ്യമായ ഇടങ്ങളിലേക്ക് െവെദ്യുതി പ്രചോദനം നല്കുന്നു.






