
ന്യൂഡല്‍ഹി: ഐപിഎല്ലിലെ എക്കാലത്തേയും മികച്ച പതിനൊന്നംഗ ടീമിനെ പ്രഖ്യാപിച്ചു. ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോ നടത്തിയ വോട്ടെടുപ്പിലാണ് ടീമിനെ പ്രഖ്യാപിച്ചത്. എം എസ് ധോണിയാണ് ടീമിന്റെ നായകന്. ഐപിഎല്‍ നിബന്ധനയ്ക്ക് വിധേയമായി ഏഴ് ഇന്ത്യന്‍ താരങ്ങളും, നാല് വിദേശ താരങ്ങളും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വെസ്റ്റ് ഇന്‍ഡീസ് താരങ്ങളായ ക്രിസ് ഗെയ്ല്, സുനില്‍ നരൈന്, ഡെയ്ന്‍ ബ്രാവോ, ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ എന്നിവരാണ് ടീമില്‍ ഇടംനേടിയ വിദേശ താരങ്ങള്‍. വിരാട് കോഹ്ലി, വീരേന്ദര്‍ സേവാഗ്, ആര് അശ്വിന്, രോഹിത് ശര്‍മ, സുരേഷ് റെയ്ന, ഭുവനേശ്വര്‍ കുമാര്‍ എന്നീ താരങ്ങളൂം ടീമില്‍ ഇടംപിടിച്ചു.





