
ഹൈദരാബാദ്: ഐ.പി.എല്‍ പത്താം സീസണ് കലാശപ്പോരാട്ടത്തില്‍ മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന മുംബൈക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ഓപണര്‍മാരായ പാര്‍ത്ഥിവ് പട്ടേലും (4) സിമ്മന്സുമാണ് (3) പുറത്തായത്. ജയദേവ് ഉനദ്കട് ആണ് രണ്ട് പേരെയും പുറത്താക്കിയത്. നേരത്തേ ടോസ് നേടിയ മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും അവസാന മല്‍സരത്തിലെ ടീമിനെ നിലനിര്‍ത്തിയാണ് കലാശപ്പോരിന് ഇറങ്ങിയത്.
ഇരുടീമുകളും മാറ്റമില്ലാതെയാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. മുംബൈക്കെതിരെ ക്വാളിഫയറില്‍ വിജയിച്ച അതേ ടീമിനെ തന്നെ നിലനിര്‍ത്തുകയാണെന്ന് റെയ്സിങ് പൂന്നെ സൂപ്പര്‍ജയന്റസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പറഞ്ഞു. ആദ്യ ക്വാളിഫയറില്‍ മുംബൈയെ തോല്പിച്ചാണ് പുണെ ഫൈനലിലെത്തിയതെങ്കില്‍ രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തയെ വീഴ്ത്തിയാണ് രണ്ടുതവണ ജേതാക്കളായ മുംബൈയുടെ ഫൈനല്‍ പ്രവേശനം.





