ലണ്ടന്‍ : 'ദി ഹണ്ട്രഡ്' ടൂര്‍ണമെന്റില്‍ വെല്‍ഷ് ഫയറിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്സിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ജോസ് ബട്ട്ലര്‍ ടി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ കെയ്റോണ്‍ പൊള്ളാര്‍ഡിനെ മറികടന്നാണ് ബട്ട്ലര്‍ ഈ വമ്പന്‍ നേട്ടത്തിലെത്തിയത്.
ഓള്‍ഡ് ട്രഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ വെറും 20 പന്തില്‍ നിന്ന് പുറത്താകാതെ 51 റണ്‍സ് അടിച്ചുകൂട്ടിയ ബട്ട്ലര്‍, സൂപ്പര്‍ ജയന്റ്സിനെ 156 റണ്‍സ് ലക്ഷ്യം 9 വിക്കറ്റും 31 പന്തുകളും ബാക്കിനില്‍ക്കെ എളുപ്പത്തില്‍ മറികടക്കാന്‍ സഹായിച്ചു. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ജോസ് ബട്ട്ലര്‍ മാറി. 14,803 റണ്‍സ് നേടിയിട്ടുള്ള വെസ്റ്റിന്‍ഡീസ് താരം കെയ്റോണ്‍ പൊള്ളാര്‍ഡിനെയാണ് മറികടന്നത്. ബട്ട്ലര്‍ക്ക് ഇപ്പോള്‍ 491 ടി20 ഇന്നിങ്സുകളില്‍ നിന്നായി 14,833 റണ്‍സ് ഉണ്ട് (പൊള്ളാര്‍ഡിനേക്കാള്‍ 30 റണ്‍സ് കൂടുതല്‍). 14,562 റണ്‍സുമായി ക്രിസ് ഗെയ്ല് മൂന്നാം സ്ഥാനത്താണ്.
എയ്ഡന്‍ മര്‍ക്രാമിന് പകരം ക്യാപ്റ്റനായി ബട്ട്ലര്‍ ചുമതലയേറ്റ ആദ്യ മത്സരമായിരുന്നു ഇത്. വ്യക്തിപരമായ കാരണങ്ങളാല്‍ ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മര്‍ക്രം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് ബട്ട്ലറെ സൂപ്പര്‍ ജയന്റ്സിന്റെ നായകനായി നിയമിച്ചത്. മര്‍ക്രാമിന് പകരക്കാരനായി ന്യൂസിലന്‍ഡ് താരം മൈക്കല്‍ ബ്രേസ്വെല്ലിനെ ടീം ഒപ്പം കൂട്ടിയിട്ടുണ്ട്. മികച്ച ഫോമിലുള്ള ബട്ട്ലര്‍ ടൂര്‍ണമെന്റില്‍ ഇതുവരെ 6 മത്സരങ്ങളില്‍ നിന്ന് 92.3 ശരാശരിയില്‍ 277 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്.

Comments