മഞ്ജു വാരിയര്‍ കടുത്ത മോഹന്‍ലാല്‍ ആരാധകയായെത്തുന്ന 'മോഹന്‍ലാലിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഇന്ദ്രജിത്താണ് ചിത്രത്തില്‍ നായകനായെത്തുന്നത്.
ഇടി എന്ന ജയസൂര്യ ചിത്രത്തിന് ശേഷം സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാല്‍. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ആദരസൂചകമായാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
മോഹന്‍ലാല്‍ കഥാപാത്രമായ സേതുമാധവന് എന്ന പേരിലാണ് ഇന്ദ്രജിത് ചിത്രത്തില്‍ എത്തുന്നത്. മീനുക്കുട്ടി എന്ന് പേരില്‍ മഞ്ജുവും എത്തുന്നു. ലവ് മോഹന്‍ലാല്‍, ചങ്കല്ല ചങ്കിടിപ്പാണ് എന്നീ ടാഗ് ലൈനിലാണ് പോസ്റ്ററുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ദ്രജിത് തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുന്നത്.






