മെയ് 26 ന് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താനിരിക്കെ തന്റെ ജീവചരിത്ര സിനിമയുമായി മാസ്റ്റര്‍ ബ്ളാസ്റ്റര്‍ സച്ചിന് തെന്‍ഡുല്‍ക്കര്‍ യാത്ര യാരംഭിച്ചു. 'സച്ചിന് എ ബില്യണ്‍ ഡ്രീംസി' ന്റെ പ്രഥമ പ്രദര്‍ശനത്തിന് പിന്നാലെ ആദ്യ കാഴ്ചയ്ക്ക് ഭാഗ്യം സിദ്ധിച്ച വ്യോമ സേനയിലെ അംഗങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സിനിമാ അവലോകനം തുടങ്ങി. മികച്ച സിനിമയെന്നാണ് മിക്കവരുടെയും അഭിപ്രായം.
പട്ടാളക്കാര്‍ക്ക് വേണ്ടിയുള്ള ആദ്യ പ്രദര്‍ശനം ഡല്‍ഹിയിലായിരുന്നു നടത്തിയത്. സിനിമ ചെയ്യാന്‍ തീരുമാനിച്ച അന്നു തന്നെ ആദ്യ പ്രദര്‍ശനം വ്യോമസേനയ്ക്ക് വേണ്ടി ആയിരിക്കണമെന്ന് തീരുമാനിച്ചിരുന്നതായി സച്ചിന് വ്യക്തമാക്കി. ബാറ്റ് ചെയ്യാനായി ഇറങ്ങുമ്പോള്‍ താന്‍ ആദ്യമായി വ്യക്തിയാണ്. എന്നിരുന്നാലും താന്‍ മൂന്ന് ടീമില്‍ അംഗമാണ്. ഒന്ന് ഡ്രസ്സിംഗ് റൂം, രണ്ടാത്തേത് വീട്ടിലിരുന്ന് തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍, മൂന്നമത്തേത് ഒരു ബില്യണോളം വരുന്ന ജനങ്ങള്‍. സച്ചിന് പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു വ്യക്തിയായി മാത്രം നില്ക്കുമ്പോള് ഇന്ത്യയെ സംരക്ഷിക്കാന്‍ എവിടെയും നിയോഗിതരായ സൈനികര്‍ക്ക് നന്ദി പറയാനുള്ള വേദിയായി ഇതിനെ കാണുന്നു. അവരാണ് യഥാര്‍ത്ഥ നായകന്മാരെന്ന് സച്ചിന് പറഞ്ഞു. സിനിമ കണ്ട എല്ലാവരും നല്ല വാക്കുകളാണ് പറഞ്ഞിരിക്കുന്നത്.

ട്വിറ്ററുകളില്‍ കമന്റുകളുടെ പ്രളയമാണ്. തങ്ങളെയും ഇതിന്റെ ഭാഗമാക്കിയതില്‍ നന്ദി എന്നായിരുന്നു ഒരാള്‍ കുറിച്ചത്. സച്ചിനെ നേരില്‍ കാണാനായതിലും സിനിമ കാണാനായതിലും പലരും നന്ദി പറഞ്ഞു. താങ്കളെ നേരില്‍ കാണാന്‍ കഴിയുക എന്നതാണ് തങ്ങളുടെ കാര്യത്തില്‍ സത്യമായ സ്വപ്നമെന്നും കുറിച്ചവരുണ്ട്. വ്യോമസേനയുടെ ഭാഗമായി ഞങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും നന്ദിയെന്നും സിനിമ മഹത്തരമായ ഒരു അനുഭവമായിരുന്നെന്നും പലരും പറഞ്ഞു. തങ്ങള്‍ക്ക് അഭിമാനം നല്‍കിയതില്‍ നന്ദി പറയുന്നു. ആദ്യ ഷോ നല്‍കിയതിനും ചെയ്തു തരുന്ന എല്ലാ കാര്യങ്ങള്‍ക്കും നന്ദിയെന്നും പറഞ്ഞു. സിനിമയുടെ അവസാനം താരം തന്നെ വേദിയിലെത്തി നേരിട്ട് ആരവം ഏറ്റുവാങ്ങി.
സച്ചിന് വീണ്ടുമെത്തുമ്പോള്‍ 'സച്ചിന്' 'സച്ചിന്' വിളികളാല്‍ വേദി മുഖരിതമായിരുന്നു. ജെയിംസ് എര്സ്കിന് സംവിധാം ചെയ്ത സിനിമ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ഇതിഹാസത്തിലേക്കുള്ള താരത്തിന്റെ വളര്ന്നയാണ് ചിത്രീകരിച്ചിരിക്കുന്നത്.

Comments