
തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെക്കുറിച്ച് താന്‍ പറഞ്ഞത് ശരിയായെന്ന് ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. വിഴിഞ്ഞം കരാറില്‍ 69,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി താന്‍ പറഞ്ഞിരുന്നു. കരാറിനെക്കുറിച്ച് താന്‍ പറഞ്ഞത് ശരിയായെന്നും വി.എസ് പറഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഒപ്പുവച്ച വിഴിഞ്ഞം കരാറിനെതിരെ സി.എ.ജി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി കരാര്‍ അദാനിക്ക് വന്‍ ലാഭം ഉണ്ടാക്കിക്കൊടുക്കുന്നതാണ് എന്നായിരുന്നു സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശം.
കരാറിലൂടെ സി.എ.ജിക്ക് 29,217 കോടിയുടെ അധികലാഭം ഉണ്ടാക്കി കൊടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുറമുഖത്തിന്റെ കരാര്‍ കാലാവധി പത്ത് വര്‍ഷം കൂട്ടി നല്‍കിയത് നിയമവിരുദ്ധമാണ്. 30 വര്‍ഷമെന്ന കണ്‍സ്ട്രക്ഷന്‍ കാലാവധി അട്ടിമറിച്ചു. 20 വര്‍ഷം കൂടി അധികം നല്‍കാണെന്ന വ്യവസ്ഥ ചട്ടവിരുദ്ധമാണെന്നും സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു.
കരാര്‍ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമാണ്. പദ്ധതിയില്‍ ക്രമക്കേടും പാഴ്ചെലവും ഉണ്ടായിട്ടുണ്ട്. പദ്ധതി വിഹിതത്തിന്റെ 33 ശതമാനം മുടക്കിയ അദാനി ഗ്രൂപ്പിന് ഒന്നര ലക്ഷം കോടി രൂപ ലഭിക്കുമ്പോള്‍ 67 ശതമാനം മുടക്കിയ സര്‍ക്കാരിന് 13,948 കോടി രൂപ മാത്രമാണ് ലഭിക്കുന്നതെന്നും സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമാക്കി.







Comments