
തൃശൂർ: കോടന്നൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കേപുരയ്ക്കൽ വീട്ടിൽ സത്യൻ (66), ഭാര്യ കുമാരി (59) എന്നിവരെയാണ് ശനിയാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബത്തിന് ബാധ്യതയാകാതിരിക്കാൻ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് എഴുതിയ കുറിപ്പ് വീട്ടിൽനിന്ന് കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്.
സത്യൻ പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കുമാരി വൃക്കരോഗത്തിനും ചികിത്സ തേടിയിരുന്നു. പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം.
ദമ്പതികളുടെ മകനും ഭാര്യയും ചോറ്റാനിക്കര ക്ഷേത്രദർശനത്തിന് പോയിരിക്കുകയായിരുന്നു. പുലർച്ചെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ചേർപ്പ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.







Comments