തമിഴിലെ ന്യൂജെനറേഷന് സംവിധായകന് എന്നറിയപ്പെടുന്ന വെങ്കിട് പ്രഭു ചിത്രത്തില്‍ പ്രേംജി അമരന് സംഗീതം നിര്‍വഹിക്കുന്നു. എന്നാല്‍ ചിത്രത്തിലൂടെ നിര്‍മ്മാണരംഗത്തേക്കും കടക്കുവാന്‍ തയ്യാറെടുക്കുകയാണ് സംവിധായകന്.
ബ്ലാക്ക് ടിക്കറ്റ് കമ്പനി എന്ന പുതിയ ബാനറില്‍ അടുത്ത വര്‍ഷമായിരിക്കും ചിത്രം പുറത്തിറങ്ങുക. വടകറി എന്ന ചിത്രം സംവിധാനം ചെയ്ത ശരവണ രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഹാസ്യതാരത്തിന്റെ വേഷത്തില്‍ സ്ഥിരം സാന്നിദ്ധ്യമായ പ്രേംജി ഇതിലൂടെ ആദ്യമായാണ് വെങ്കിടിന്റെ ചിത്രത്തില്‍ സംഗീതം ചെയ്യുന്നത്. എല്ലാ ചിത്രങ്ങള്‍ക്കും പിതൃസഹോദര പുത്രന് യുവന് ശങ്കര്‍ രാജയാണ് സംഗീതം ചെയ്തിരുന്നത്. എന്നാല്‍ ചിത്രത്തില്‍ ആരാണ് അഭിനയിക്കുന്നത് എന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.






