
ന്യൂഡല്‍ഹി: അസമിലെ വനമേഖലയില്‍ തകര്‍ന്നുവീണ സുഖോയ് -30 ജെറ്റ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കു സമീപത്തുനിന്ന് പാരച്യൂട്ടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കാണാതായ രണ്ട് പൈലറ്റുമാര്‍ക്കായി തെരച്ചില്‍ നടത്തുന്ന സൈന്യത്തിന്റെ് ഹെലികോപ്ടറില്‍ നിന്നുള്ള വീക്ഷണത്തിലാണ് പാരച്യൂട്ടുകള്‍ കണ്ടെത്തിയത്. വിമാനം തകര്‍ന്നുവീഴുന്നതിനു മുന്‍പ് പാരചൂട്ട് ഉപയോഗിച്ച് രണ്ട് പൈലറ്റുമാരും പുറത്തേക്ക് ചാടിയിരിക്കാമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
ഇക്കഴിഞ്ഞ 23ന് പതിവ് വ്യോമപരിശോധനയ്ക്കിടെയാണ് സുഖോയ് വിമാനം അപകടത്തില്‍പെട്ടത്. വെള്ളിയാഴ്ചയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത്. എന്നാല്‍ മോശം കാലാവസ്ഥയും കാഴ്ചപരിധി കുറവായതിനാലും പ്രദേശത്ത് എത്താന്‍ സൈന്യത്തിന് കഴിഞ്ഞിട്ടില്ല. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ വ്യോമസേന ഉത്തരവിട്ടിരുന്നു.
അപകടത്തെ തുടര്‍ന്ന് മലയാളി അടക്കം രണ്ട് പൈലറ്റുമാരെയാണ് കാണാതായത്. ഇവരെ കുറിച്ചുള്ള വിശദാംശം വ്യോമസേന പുറത്തുവിട്ടിട്ടില്ല.






