കൊച്ചി: എഡിജിപി എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ സർക്കാർ നടപടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉയർത്തി. ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകാൻ എന്തായിരുന്നു ഇത്രയും തിടുക്കമെന്ന് കോടതി ചോദിച്ചു. സ്ഥാനക്കയറ്റം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.
ബോഡി ബിൽഡർമാർക്ക് ഇൻസ്‌പെക്ടർ നിയമനം നൽകുന്നതിൽ അന്നത്തെ ഹെഡ്‌ക്വാർട്ടേഴ്‌സ് എഡിജിപിയായിരുന്ന എസ്. ശ്രീജിത്ത് ചട്ടവിരുദ്ധമായി ഇടപെട്ടെന്നാരോപിച്ച് കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം. ഈ നടപടിയിൽ അഴിമതി നടന്നതായി ഹർജിക്കാരൻ ആരോപിക്കുന്നു.
ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ ആഭ്യന്തര-വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അനുമതി തേടിയിരുന്നെങ്കിലും അത് ലഭിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. മുൻ ആഭ്യന്തര സെക്രട്ടറിയും നിലവിലെ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിൻഹയും, നിലവിലെ ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലമും ശ്രീജിത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും കെ.എം. ഷാജഹാൻ ആരോപിച്ചു.
വിജിലൻസ് അന്വേഷണത്തിൽ തീരുമാനം എടുക്കാൻ സർക്കാർക്ക് ഹൈക്കോടതി നൽകിയ രണ്ടാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി വീണ്ടും വിഷയത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചത്. എഡിജിപിയിൽ നിന്ന് ഡിജിപിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ വിജിലൻസ് ക്ലിയറൻസ് ആവശ്യമില്ലേയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാരിനോട് വിശദീകരണം നൽകാൻ നിർദേശിച്ച കോടതി, ആരോപണം നേരിടുന്ന ഒരാൾക്ക് സ്ഥാനക്കയറ്റം നൽകാനുള്ള അടിയന്തരത എന്താണെന്നും ആരാഞ്ഞു. അതേസമയം, ഇത് പതിവ് സ്ഥാനക്കയറ്റ നടപടിയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Comments