ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതിയുടെ വേതനപരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയാക്കി ഉയർത്താൻ കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകി. പത്തുവർഷത്തിലേറെയായി മാറ്റമില്ലാതെ തുടരുന്ന പരിധി വർധിപ്പിക്കുന്നതിലൂടെ കൂടുതൽ ജീവനക്കാർക്ക് ഇപിഎഫ്, എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്) എന്നിവയുടെ ആനുകൂല്യം ലഭിക്കും.
നിലവിൽ അടിസ്ഥാന ശമ്പളം പ്രതിമാസം 15,000 രൂപ വരെയുള്ള ജീവനക്കാരാണ് നിർബന്ധിതമായി പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നത്. പുതിയ നിർദേശം നടപ്പായാൽ 25,000 രൂപ വരെ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരും പദ്ധതിയിൽ ഉൾപ്പെടും.
എന്നാൽ തീരുമാനം പ്രാബല്യത്തിൽ വരാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കൂടി ആവശ്യമാണ്. മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷമായിരിക്കും പ്രാബല്യ തീയതി പ്രഖ്യാപിക്കുക.
വേതനപരിധി ഉയരുന്നതോടെ ജീവനക്കാരന്റെയും തൊഴിലുടമയുടെയും ഇപിഎഫ് സംഭാവനയും വർധിക്കും. നിലവിൽ ഇരുവരും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം വീതമാണ് സംഭാവന ചെയ്യുന്നത്. തൊഴിലുടമയുടെ വിഹിതത്തിൽ 8.33 ശതമാനം എംപ്ലോയീസ് പെൻഷൻ സ്കീമിലേക്കാണ് മാറ്റിവെക്കുന്നത്.
പുതിയ പരിധി പ്രാബല്യത്തിൽ വന്നാൽ കൂടുതൽ ജീവനക്കാരെ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടിവരുന്നതിനാൽ കമ്പനികളുടെ പേറോൾ ചെലവും സർക്കാർ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതവും വർധിക്കുമെന്നാണ് വിലയിരുത്തൽ.

Comments