തിരുവനന്തപുരം: ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ വിശദീകരണം പ്രതീക്ഷിച്ചതുപോലെയാണെന്ന് സിപിഐഎം നേതാവ് പി. രാജീവ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയെ വിമർശിച്ചിരുന്ന വി.ഡി. സതീശന്റെ പഴയ നിലപാട് പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഗ്യാലറിയിലിരുന്ന് പറയുന്നതുപോലെയല്ല, ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുമ്പോഴാണ് കാര്യങ്ങൾ മനസ്സിലാകുക' എന്ന് പരിഹസിച്ച പി. രാജീവ്, ഇൻവെസ്റ്റർമാരുമായുള്ള കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ പിന്നീട് 'സർപ്രൈസായി' പുറത്തുവരുമെന്നും വിമർശിച്ചു.
മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ വിരുന്നിൽ പങ്കെടുത്തതിനെതിരെ ഉയർന്ന വിമർശനങ്ങൾക്കും പി. രാജീവ് പ്രതികരിച്ചു. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഭക്ഷണത്തിൽ പങ്കെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിൽ മതിയായിരുന്നുവെന്നും, ഭക്ഷണം കഴിച്ചതിനെ വിവാദമാക്കുക എന്നത് ഇടതുപക്ഷത്തിന്റെ ലക്ഷ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട അവലോകന യോഗം ഇന്നാണ് ചേർന്നതെന്നും, ഇതുവരെ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് കാര്യമായ നിർദേശങ്ങളൊന്നും ഉണ്ടായില്ലെന്നും പി. രാജീവ് ആരോപിച്ചു. പ്രളയകാലത്ത് അന്നത്തെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനൊപ്പം സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നുവെന്നും, ഇപ്പോൾ അത്തരമൊരു സമീപനം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ, 'നുണകൾക്ക് അധികം ദൂരം പോകാനാകില്ലെന്നും പി. രാജീവ് വിമർശിച്ചു.

Comments