തിരുവനന്തപുരം: ലക്ഷ്മി നായര്‍ക്കെതിരായ ജാതിയധിക്ഷേപ പരാതി പിന്‍വലിച്ചത് സി.പി.ഐ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സ്ഥിരീകരിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പരാതി പിന്‍വലിക്കാനുള്ള വിവേകിന്റെ തീരുമാനം വ്യക്തിപരമാണെന്ന് കാനം മാധ്യമങ്ങളോട് പറഞ്ഞു. പരാതി പിന്‍വലിക്കാന്‍ പരാതിക്കാരന് തീരുമാനിച്ചാല്‍ അഭിഭാഷകന് ഒന്നും ചെയ്യാനാകില്ല. പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും കാനം വ്യക്തമാക്കി.
ജാതിയധിക്ഷേപ പരാതി പിന്‍വലിച്ചത് സി.പി.ഐ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് നേരത്തെ പരാതിക്കാരനായ വിദ്യാര്‍ത്ഥി വിവേകും വ്യക്തമാക്കിയിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിവേക് ഇക്കാര്യം വ്യക്തമാക്കിയത്. പരാതി പിന്‍വലിക്കാനുള്ള തീരുമാനം കാനം അറിഞ്ഞിരുന്നു. അഭിഭാഷകനെ നല്‍കിയത് കാനമാണെന്നും വിവേക് വ്യക്മാക്കിയിരുന്നു.





