
ചണ്ഡിഗഢ് : പഞ്ചാബ് മന്ത്രിയുടെ മുന്‍ പാചകക്കാരന് മണല്‍ ലേലത്തില്‍ പിടിച്ചത് 26 കോടിക്ക്. ആഴ്ചകള്‍ക്ക് മുന്‍പ് 89 ഖനികളുടെ ലേലമാണ് പഞ്ചാബില്‍ നടന്നത്. ഖജനാവിലേയ്ക്ക് എത്തിച്ചേര്‍ന്നതാകട്ടെ ആയിരംകോടി രൂപയോളവും. ലേലത്തിലൂടെ ലൈസന്‍സ് നേടിയെടുത്ത നാലുപേര്‍ക്ക് മന്ത്രിയുമായി അടുപ്പമുള്ളകരാണ്. 26.5 കോടി രൂപയ്ക്ക് നവാന്‍ഷഹര്‍ ജില്ലയിലെ ഖനി നേടിയെടുത്ത 36 കാരനായ അമിത് ബഹാദൂര്‍, മന്ത്രിയുടെ മുന്‍ പാചകക്കാരനാണ്.
രേഖകള്‍ പ്രകാരം ഒരു ലക്ഷം രൂപയില്‍ താഴെമാത്രം വാര്‍ഷിക വരുമാനമുള്ളയാളാണ് ബഹാദൂര്‍. ഏപ്രില്‍ ഒന്നിന് അദ്ദേഹത്തിന്റെ ബാങ്ക് ബാലന്‍സ് വെറും 4840 രൂപയായിരുന്നു. മന്ത്രിയുടെ പഞ്ചസാര കമ്പനിയിലെ മുന്‍ ജീവനക്കാരനായ കുല്‍വിന്ദര്‍ സിങും ലേലത്തില്‍ പങ്കെടുത്തിരുന്നു. രേഖകള്‍ പ്രകാരം ഒരു ലക്ഷം രൂപയില്‍ താഴെ മാത്രം വാര്‍ഷികവരുമാനമുള്ളയാളാണ് ബഹാദൂര്‍. ഏപ്രില്‍ ഒന്നിന് അദ്ദേഹത്തിന്റെ ബാങ്ക് ബാലന്‍സ് വെറും 4,840 രൂപയായിരുന്നു.






