
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ചതുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന്റെ ബാറ്റിങ് നിര ഇന്ത്യന്‍ ബോളിങ് നിരയുടെ മുന്നില്‍ നിറം മങ്ങുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായ ഇന്നു നടക്കുന്ന സന്നാഹ മത്സരത്തില്‍ നിന്നും യുവരാജ് സിങിനെയും രോഹിത് ശര്‍മ്മയെയും ഒഴിവാക്കി.
വൈറല്‍ പനി ബാധിച്ചതാണ് യുവിയെ ഒഴിവാക്കാനുള്ള കാരണം.വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് തിരിച്ചുപോയ രോഹിത് ശര്‍മ്മ ഇന്ന് മാത്രമേ ഇംണ്ടില്‍ തിരിച്ചെത്തുകയുള്ളു. എന്നാല്‍ രണ്ടു മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ യുവി അസുഖത്തില്‍ നിന്നും മുക്തനാകുമെന്നും ടീമിനൊപ്പം ചേരാന്‍ സാധിക്കുമെന്നും ടീം ഡോക്ടര്‍ അറിയിച്ചതായി ടീം ഇന്ത്യ മാനേജ്മെന്റ് അറിയിച്ചു.
ബംഗ്ലദേശിനെതിരായ രണ്ടാം സന്നാഹമത്സത്തില്‍ ഇരുവരും കളിച്ചേക്കും. ചൊവ്വാഴ്ചയാണ് ബംഗ്ലദേശിനെതിരെയുള്ള മത്സരം. ജൂണ്‍ ഒന്നിനാണ് ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുന്നത്. നാലിന് പാക്കിസ്താനെതിരെയാണ് ഇന്ത്യയുടെ മത്സരം.






