
ബംഗളുരു: ലഹരിമരുന്ന് വില്‍പ്പന നടത്തിയ ഐവറി കോസ്റ്റ് പൗരന്മാരുള്പ്പെടെ അഞ്ചു പേര് പിടിയില്‍. ബംഗളുരു നഗരത്തില്‍ വില്‍പ്പന നടത്തിവരുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.
ഇവരില്‍ നിന്ന് 18 ലക്ഷം വില വരുന്ന 168 ഗ്രാം കൊക്കേയ്ന്‍ പിടിച്ചെടുത്തിട്ടുണ്ട്. രണ്ടു വീടുകളില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തതെന്ന് എസിപി എസ് വരി വ്യക്തമാക്കി.
കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.






