
ഒരു വര്‍ഷത്തോളം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ കുതിച്ചെത്തുന്ന വെടിയുണ്ടയെ തടയുന്ന പശയുമായി അമേരിക്കന്‍ വ്യോമസേന കേഡറ്റ്. ഹേലേ വെയര്‍ എന്ന കേഡറ്റാണ് ഇത്തരമൊരു ഏവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. സൈനീകരുടെ പടച്ചട്ടയ്ക്ക് പകരമായി ഈ പശ ഉപയോഗിക്കുന്നതോടെ പടച്ചട്ടയുടെ ഭാരം കുറയ്ക്കാനാകും എന്നതാണ് പ്രധാന നേട്ടം. ഇരുപതോളം ശ്രമങ്ങങ്ങളുടെ ഫലമായാണ് ഈ കണ്ടെത്തല്‍.
രസതന്ത്ര പ്രോജക്ടിന്റെ ഭാഗമായി 2014 ലാണ് ഹേലെ വെയറിന് ഇത്തരമൊരു ആശയം ലഭിക്കുന്നത്. വെടിയുണ്ടകളെ തടയാല്‍ ശേഷിയുള്ള ഫൈബറുകളെ കുറിച്ചുള്ള പഠനമാണ് ഒടുവില്‍ 'പശ'യില്‍ എത്തിച്ചേര്‍ന്നത്.
ഉണങ്ങുമ്പോള്‍ കട്ടി കൂടുന്ന പശിമയുള്ള വസ്തുവിന്റെ കണ്ടെത്തലാണ് ഗവേഷണത്തില്‍ നിര്‍ണ്ണായകമായത്. ഇത് സൈനീകര്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ ഹേലേ വെയര്‍ അമേരിക്കന്‍ വ്യോമസേന അക്കാദമിയിലെ സ്റ്റാറ്റജിക് സ്റ്റഡീസ് കേഡറ്റായ റയാന് ബുര്‍ക്കിനെ സമീപിക്കുകയായിരുന്നു.
2016 പകുതിയോടെയാണ് എയര്‍ഫോഴ്സ് സിവില്‍ എന്‍ജിനീയറിങ് സെന്ററിലെ ഗവേഷകരുടെ കൂടെ അനുമതിയോടെ ഈ ലക്ഷ;്തില്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചത്. ആദ്യ കാല പരീക്ഷണങ്ങളൊന്നും ഫലത്തിലെത്തിയില്ല. വെടിയുണ്ട അവയെ തുളച്ച് പൊയ്ക്കൊണ്ടിരുന്നു. അങ്ങനെയാണ് മിശ്രിതങ്ങള്‍ പാളിയായി ഉപയോഗിക്കുകയെന്ന രീതിയിലേയ്ക്ക് അവര്‍ എത്തിയത്.






