
കൊച്ചി: കണ്ണൂര്‍-കുറ്റിപ്പുറം, ചേര്‍ത്തല-തിരുവനന്തപുരം പാതകളുടെ ദേശീയപാതാ പദവി എടുത്തു കളഞ്ഞ ഹൈവേ അതോറിറ്റിയുടെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയപാതായോരത്തെ അടച്ചുപൂട്ടപ്പെട്ട ബാറുകളും കള്ളുഷാപ്പുകളും വീണ്ടും തുറന്നേക്കും. ഇക്കാര്യത്തില്‍ കേരളാ ഹൈക്കോടതി അനുമതി നല്കി. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടപ്പെട്ട ദേശീയപാത യോരത്തെ ബാറുകളും കള്ളുഷാപ്പുകളുമാണ് ഇതോടെ വീണ്ടും സജീവമാകുന്നത്.
നേരത്തേ ദേശീയപാതയോരത്തെ ബാറുകളും ഷാപ്പുകളും സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു അടച്ചുപൂട്ടിയത്. എന്നാല്‍ കണ്ണുര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുള്ള റൂട്ടിന് ദേശീയപാതാ പദവി 2014 ല്‍ എടുത്തുമാറ്റിയ ദേശീയ പാതാ അതോറിറ്റി വിജ്ഞാപനം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ഇതോടെ കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുമുള്ള പാതയോരത്തെ ബീയര്‍ വൈന്‍ പാര്‍ലറുകള്‍ വീണ്ടും സജീവമാകും.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബാറുടമകള്‍ ബാര്‍ ലൈസന്‍സിനായി എക്സൈസ് വകുപ്പിനെ സമീപിച്ചപ്പോഴാണ് വിജ്ഞാപനം സംബന്ധിച് വിവരം സര്‍ക്കാരിനും കിട്ടിയത്. ബാര്‍ ഉടമകളുടെ അപേക്ഷ പരിശോധിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ വിയം കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. കണ്ണൂരിനും തിരുവനന്തപുരത്തിനുമിടയിലുള്ള നാല്‍പ്പത് ബാറുകള്‍ക്ക് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാനാകും.
സംസ്ഥാനത്തെ ത്രീ, ഫോര്‍ സ്റ്റാര്‍ വിഭാഗത്തില്‍ പെടുന്ന 275 ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കി മദ്യനയം പൊളിച്ചെഴുതാന്‍ എല്‍ഡിഎഫ് തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ജൂണ്‍ എട്ടിന് ചേരുന്ന എല്‍ഡിഎഫ് യോഗം ഇക്കാര്യം ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സുപ്രീം കോടതി വിധി കൂടി കണക്കിലെടുത്ത് 275 ബാറുകള്‍ക്ക് അനുമതി നല്‍കാമെന്നാണ് എക്െസെസ് വകുപ്പ് സര്‍ക്കാരിനു നല്കിയ റിപ്പോര്‍ട്ട്. സുപ്രീം കോടതി വിധിയിലെ ദൂരപരിധി വ്യവസ്ഥ പരിഗണിച്ചും മൂന്ന്, നാല് സ്റ്റാറുകളില്‍ ഉള്പ്പെടുന്നവയുമായ ബാറുകളുടെ കണക്കാണ് എക്െസെസ് വകുപ്പ് സര്‍ക്കാരിനു െകെമാറിയത്.
2014 മാര്‍ച്ച് 31-നുശേഷം 418 ബാറുകള്‍ക്ക് യു.ഡി.എഫ്. സര്‍ക്കാര്‍ െലെസന്‍സ് പുതുക്കി നല്‍കിയിരുന്നില്ല. പിന്നീട് മദ്യനയത്തിലെ വിവാദത്തെത്തുടര്‍ന്ന് 2015 മാര്‍ച്ചിനുശേഷം പഞ്ചനക്ഷത്രം ഒഴികെയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ നല്‍കേണ്ടതില്ലെന്ന് മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇങ്ങനെ പൂട്ടിയ 312 എണ്ണമടക്കം സംസ്ഥാനത്തുണ്ടായിരുന്ന 750 ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കാനാണു സര്‍ക്കാര്‍ നീക്കം.






