
തിരുവനന്തപുരം : കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേയ്ക്ക്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടതായാണ് റിപ്പോര്‍ട്ട്.
ഇതോടൊപ്പം കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്റെ ആവശ്യപ്രകാരം കശാപ്പ് നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്. കശാപ്പ് നിയന്ത്രണം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് കോണ്‍ഗ്രസ് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഹസ്സന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കശാപ്പ് നിയന്ത്രണം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി നാലാഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്തിരുന്നു. മനുഷ്യന്റെ പ്രാഥമിക അവകാശമായ ഭക്ഷണം കാര്യത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് എന്ത് അവകാശമാണുള്ളതെന്ന് ചോദിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ നാലാഴ്ചയ്ക്ക് ഉള്ളില്‍ നിലപാട് അറിയിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.






