തിരുവനന്തപുരം: യുഡിഎഫിന് ഭരണം ലഭിച്ചത് കുരങ്ങന്റെ കയ്യിൽ പിച്ചിപ്പൂ കിട്ടിയതുപോലെയാണെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി. ഈ മന്ത്രിമാരെ എവിടെ നിന്നാണ് കിട്ടിയതെന്നാണ് കേരളം ചോദിക്കുന്നതെന്നും ഒരു വകുപ്പെങ്കിലും കാര്യക്ഷമമായി നടത്താൻ സർക്കാരിന് കഴിയുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ മത്സ്യത്തൊഴിലാളികളോട് സർക്കാർ ചിറ്റമ്മനയം സ്വീകരിക്കുകയാണെന്നും ശിവൻകുട്ടി ആരോപിച്ചു. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ വീടിന് സമീപത്തായിരുന്നു കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകൾ. എന്നിട്ടും മുഖ്യമന്ത്രി അവിടേക്ക് പോകാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
രാജേഷിന്റെ മൃതദേഹം ശരിയായ രീതിയിൽ കൈമാറിയില്ലെന്നും ഇതിൽ ആരോഗ്യവകുപ്പ് മന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നും ശിവൻകുട്ടി ചോദിച്ചു. തോറ്റവർ ഒന്നും പറയാൻ പാടില്ലെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ കെ. മുരളീധരൻ ഏഴുതവണ തോറ്റിട്ടില്ലേയെന്നും മന്ത്രിയായ ശേഷവും അദ്ദേഹം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
യുഡിഎഫ് അധികാരത്തിലെത്തിയതിന് പിന്നാലെ പ്രധാനപ്പെട്ട തസ്തികകളിൽ ആർഎസ്എസ് പ്രവർത്തകരെ നിയമിക്കുന്നത് തുടരുകയാണെന്നും ഇത് തമ്മിലുള്ള ഡീലാണെന്നും അദ്ദേഹം ആരോപിച്ചു.
സവർക്കറുടെ പേര് ഉൾപ്പെട്ട വിവാദ ക്വിസ് വിഷയത്തിൽ അന്വേഷണം മാത്രം നടത്തിയാൽ പോരെന്നും ശിവൻകുട്ടി പറഞ്ഞു. കോർപ്പറേഷൻ സെക്രട്ടറിക്കെതിരെ സമരം നടത്തേണ്ട സാഹചര്യമാണുള്ളത്. ഫയലുകളിൽ തീരുമാനമെടുക്കാതെ സെക്രട്ടറിയത് പൂഴ്ത്തിവെച്ചാൽ മറ്റ് നടപടികളിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവനക്കാരെ പിരിച്ചുവിടുന്നതാണ് യുഡിഎഫ് സർക്കാരിന്റെ പ്രധാന പണിയെന്നും നിലവിൽ 650 പേരെ പിരിച്ചുവിട്ടതായും ശിവൻകുട്ടി ആരോപിച്ചു. ഇതിൽ ഭിന്നശേഷിക്കാരും ഉൾപ്പെടുന്നു. താൻ തൊഴിൽ മന്ത്രിയായിരുന്ന കാലത്ത് ക്ഷേമനിധി ബോർഡുകളിൽ നിന്ന് ആരെയെങ്കിലും പിരിച്ചുവിട്ടിട്ടുണ്ടെങ്കിൽ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Comments