
ആറാം ക്ലാസില്‍ തോറ്റ പെണ്‍കുട്ടിയ്ക്ക് സിവില്‍ സര്‍വീസ് രണ്ടാം റാങ്ക്. കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ അതിശയം തോന്നിയേക്കാം. രുക്മിണി റിയാര്‍ എന്ന പെണ്‍കുട്ടിയ്ക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ദേശീയ തലത്തില്‍ രണ്ടാം റാങ്കിലെത്താന് ആറാം ക്ലാസ് തോല്‍ക്കേണ്ടി വന്നവത്രേ. ഇത് ഈ ചണ്ഡീഗഡുകാരി തന്നെ പറയുന്നതാണ് കേട്ടോ...
ആറാം ക്ലാസില്‍ തോറ്റതിനെ തുടര്ന്നുണ്ടായപരാജയ ഭീതിയെ തുടര്‍ന്ന് പേടിച്ചു പഠിച്ച അവളെ തേടി സിവില്‍ സര്‍വീസില്‍ മാത്രമല്ല, എഴുതിയ പരീക്ഷകളിലെയെല്ലാം ഉന്നത വിജയം എത്തുകയായിരുന്നു. ആറാം ക്ലാസില്‍ തോറ്റതോടെ ഇനി ഒന്നിനു മുന്നിലും തോറ്റുകൊടുക്കില്ല എന്ന് അവള് പ്രതിജ്ഞയെടുത്തു. പ്രത്യേക കോച്ചിങ് ഒന്നും കൂടാതെയാണ് രുക്മിണി സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. പൊളിറ്റിക്കല്‍ സയന്‍സും സോഷ്യോളജിയുമായിരുന്നു ഓപ്ഷണല്‍ വിഷയങ്ങള്‍. ഫലം വന്നപ്പോള്‍ ആദ്യ അവസരത്തില്‍ത്തന്നെ രണ്ടാം റാങ്കിന്റെ തിളക്കം.





