ബോക്സോഫീസ് റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്ന ബാഹുബലിയുടെ വിശേഷങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല. പല ഭാഷകളിലായി ചിത്രം മൊഴി മാറ്റി എത്തിയതിന് പിന്നാലെ ബാഹുബലി ഒന്നാം ഭാഗം ചൈനീസ്, ജര്‍മ്മന്‍ ഭാഷകളിലേക്ക് മൊഴി മാറ്റി എത്തിയിരുന്നു.
ബാഹുബലി ഒന്നാം ഭാഗത്തിലെ കിടിലന്‍ സീനുകളിലൊന്നാണ് ശിവകാമി അധികാരം ഏറ്റെടുക്കുന്നത്. കൊട്ടാരത്തിലെ ചടുലമായ രാഷ്ട്രീയ നീക്കങ്ങളും ശിവകാമിയുടെ കട്ടപ്പ എന്ന വിളിയുമെല്ലാം ട്രോളന്മാര് ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ ഈ രംഗത്തിന്റെ ചൈനീസ് പതിപ്പ് ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്.
ശിവകാമിയുടെ കലിപ്പ് ചൈനീസ് ഡയലോഗ് പ്രേക്ഷകരെ ചിരിപ്പിക്കുകയാണ്. അതിനിടെ ദംഗലിന്റെ ചൈനീസ് ബോക്സോഫീസ് റെക്കോര്‍ഡ് ബാഹുബലി മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.






